സമ്മാനം ലഭിച്ചെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടൽ വ്യാപകമാകുന്നു;പണം അടച്ച് സമ്മാനം കൈപ്പറ്റുമ്പോൾ ലഭിക്കുന്നത് സ്വർണ്ണമാലയ്ക്ക് പകരം മുത്തുമാല

single-img
23 October 2014

red-beads-neck-lingsസമ്മാനം അടിച്ചുവെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിപ്പ് വ്യാപകമാകുന്നു.സ്വർണ്ണമാല സമ്മാനമായി ലഭിച്ഛിട്ടുണ്ടെന്ന് കാട്ടി ഫോൺ വഴി സന്ദേശം വരുന്നതാണു തട്ടിപ്പിന്റെ തുടക്കം.തുടർന്ന് വിപിപി ആയി സമ്മാനം പോസ്റ്റോഫിൽ വരുകയും ചെയ്യും.സമ്മാനം കൈപറ്റാൻ വി പി പി ആയി പോസ്റ്റോഫീസില്‍ 500 രൂപ അടയ്ക്കേണ്ടി വരും.സ്വർണ്ണാഭരണം ലഭിക്കുമെന്ന് കരുതി പണമടച്ച് സമ്മാനം കൈപറ്റുമ്പോൾ ലഭിക്കുന്നതാകട്ടെ മുത്തുമാലയും

പുതുതായി ആരംഭിച്ച മൊബൈല്‍ കമ്പനി പരസ്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നൂറു കണക്കിന് നമ്പറുകള്‍ നറുക്കെടുത്താണ് താങ്കള്‍ക്ക് സമ്മാനം ലഭിച്ചതെന്നാണ് അറിയിപ്പ് വരുന്നത്.തുടർന്ന് തട്ടിപ്പ് സംഘം അഡ്രസ് കൈക്കലാക്കിയാണു സമ്മാനം അയയ്ക്കുന്നത്

വൈഷ്ണു എന്റര്‍പ്രൈസസ് 16-2-1471131 എ-ലേക്ക് പേട്ട്, ഹൈദ്രബാദ് എന്ന സ്ഥാനപത്തിന്റെ പേരിലാണ് പോസ്റ്റല്‍ വി പി പിയായി സമ്മാനം അയച്ചിരിക്കുന്നത്