സ്വഛ്ഭാരത് അഭിയാന്‍ വിഐപികള്‍ക്ക് ഫോട്ടോ എടുക്കുവാനുള്ള വേദി മാത്രം; ഡല്‍ഹിയില്‍ ബിജെപി ഭരിക്കുന്ന പ്രധാനപ്പെട്ട മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിസരത്തെ മാസങ്ങളായുള്ള ചപ്പുചവറുകളുടെ ചിത്രവുമായി ആം ആദ്മി

single-img
22 October 2014

clean3പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൊട്ടിഘോഷിക്കപ്പെട്ട് നടക്കുന്ന സ്വഛ്ഭാരത് അഭിയാന്‍ പദ്ധതി വിഐപികള്‍ക്ക് ഫോട്ടോ എടുക്കുവാന്‍ മാത്രമുള്ള വേദിയാണെന്ന് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ ബിജെപി ഭരിക്കുന്ന പ്രധാനപ്പെട്ട മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിസരത്തെ ചപ്പുചവറുകളുടെ പടം എടുത്ത് സ്ഥിരമായി അധികൃതര്‍ക്ക് അയയ്ച്ചു നല്‍കിക്കൊണ്ടാണ് എ.എ.പി ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

മാധ്യമങ്ങളിലൂടെ വന്‍ പ്രചാരണമാണ് സ്വഛ്ഭാരത് അഭിയാന്‍ പദ്ധതിക്ക് ലഭിക്കുന്നതെന്നും ഇതിനാല്‍ തന്നെ ചിലര്‍ ഇത് അവരുടെ പ്രശസ്തി കാണിക്കുവാനാണ് ഉപയോഗിക്കുന്നതെന്നും ആം ആദ്മി നേതാക്കള്‍ പറഞ്ഞു.