മകളെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ പിതാവും കാമുകിയും അറസ്റ്റിൽ

single-img
22 October 2014

Handcuffsഇരിങ്ങാലക്കുട: 14കാരിയെ കൊലപ്പെടുത്തി മൃതദേഹം റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ പിതാവും കാമുകിയും ഉള്‍പ്പെടെ നാലു പേരെ ഇരിങ്ങാലക്കുട പൊലിസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി സ്വദേശി ബെന്നിയും ഇയാളുടെ കാമുകിയായ വിനിതയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളുമാണ് അറസ്റ്റിലായത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ലയിലെ ചമ്രവട്ടത്ത് കഴിഞ്ഞ ആഗസ്റ്റ് 20നാണ് കൊലപാതകം നടന്നത്.