കള്ളപ്പണത്തെപ്പറ്റി പറഞ്ഞ് കോണ്‍ഗ്രസിനെ ഭയപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് അജയ് മാക്കന്‍

single-img
22 October 2014

ajayന്യൂഡല്‍ഹി: കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് പറഞ്ഞ് കോണ്‍ഗ്രസിനെ ഭയപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് പാര്‍ട്ടി വക്താവ് അജയ് മാക്കന്‍. കള്ളപ്പണ നിക്ഷേപകരെ സംബന്ധിച്ചുള്ള വിവരങ്ങൾ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്നും ഏത് അന്വേഷണവും നേരിടാന്‍ കോണ്‍ഗ്രസ് തയാറാണെന്നും അദ്ദേഹം പറഞ്ഞു. ബോക്‌സിങ് താരം സരിത ദേവിയെ സസ്‌പെന്‍ഡ് ചെയ്തത് നീതികേടാണെന്ന് മാക്കന്‍ പറഞ്ഞു.

കള്ളപ്പണനിക്ഷേപകരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നുവെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.  ഇതിനെതിരെയാണ് അജയ് മാക്കന്‍ രംഗത്തെത്തിയിരിക്കുന്നത്.