മൊബൈല്‍ ആപ്ലിക്കേഷനുമായി എയര്‍ ഇന്ത്യ

single-img
22 October 2014

airindiaമുംബൈ: ഉപഭോക്താക്കളെ ആകര്‍ഷിക്കുവാൻ എയര്‍ ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷൻ ഇറക്കുന്നു. ഉല്‍സവ സീസണിലെ യാത്രക്കാരെയാണ് എയര്‍ ഇന്ത്യ ലക്ഷ്യം വെക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വേഗത്തിലും സൗകര്യപ്രദമായും യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകുന്ന ആപ്ലിക്കേഷന്‍ പിന്നീട് മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ലഭിക്കും. ടിക്കറ്റ് ബുക്കിംഗ്, ഫ്‌ളൈറ്റ് ചെക്ക് ഇന്‍, വിവരശേഖരണം, വീല്‍ചെയര്‍, ഭക്ഷണം എന്നിവയ്ക്ക് പ്രത്യേക അപേക്ഷ നല്‍കല്‍ തുടങ്ങിയ സൗകര്യങ്ങള്‍ ആപ്ലിക്കേഷനിലൂടെ യാത്രക്കാര്‍ക്ക് ലഭിക്കും.

കമ്പനിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. വ്യോമയാന രംഗത്തെ മറ്റു കമ്പനികളും സമാനരീതിയില്‍ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിലൂടെ യാത്രക്കാരുമായി ആശയവിനിമയം നടത്തുന്നതിനും മികച്ച ബന്ധം കെട്ടിപ്പടുക്കുന്നതിനും സാധിക്കുമെന്നാണ് എയര്‍ ഇന്ത്യയുടെ പ്രതീക്ഷ.