പ്രധാനമന്ത്രി ഇടപെട്ടു; കള്ളപ്പണ നിക്ഷേപത്തില്‍ പേരുകള്‍ വെളിപ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
21 October 2014

Modiകേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിന്റെ ഫലമായി കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് വിദേശരാജ്യങ്ങളില്‍ നിന്നും ലഭിച്ച ചില ഇന്ത്യക്കാരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തും. നേരത്തെ ഇരട്ടനികുതി പ്രശ്‌നം ചൂണ്ടിക്കാട്ടി പേരുകള്‍ വെളിപ്പെടുത്തുവാന്‍ ബുദ്ധിമുട്ടുണ്‌ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ദീപാവലി അവധിക്ക് ശേഷം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാംഗ് മൂലം സമര്‍പ്പിക്കും. എന്നാല്‍ സര്‍ക്കാറിന്റെ ഈ നടപടി കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടേക്കും.