മനോഹര്‍ലാല്‍ ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രി

single-img
21 October 2014

manoharമനോഹര്‍ലാല്‍ ഖട്ടര്‍ ഹരിയാന മുഖ്യമന്ത്രിയാകും. തലസ്ഥാനത്ത് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ നേതാവായി മനോഹര്‍ലാല്‍ ഖട്ടറിനെ തെരഞ്ഞെടുത്തു. മുന്‍ ആര്‍എസ്എസ് പ്രചാരകനായ ഖട്ടര്‍, കര്‍ണാല്‍ മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ മുഖ്യമന്ത്രി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

ബിജെപി ദേശീയ വക്താവ് ക്യാപ്റ്റന്‍ അഭിമന്യു അടക്കമുള്ളവരുടെ പേരുകളും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ ജാട്ട് സമുദായത്തിനു പുറത്തുനിന്നുള്ളയാളാകണം ഇത്തവണ ഹരിയാന മുഖ്യന്ത്രി എന്ന ബിജെപിയിലെ പൊതുധാരണയാണ് ഖട്ടറിന് അനുകൂലമായത്.