അഗ്നിബാധയേറ്റ വീട്ടിൽ നിന്നും ഗൃഹനാഥനെ രക്ഷിക്കുന്ന അപരിചിതന്റെ വീഡിയോ യൂട്യൂബിൽ ഹിറ്റാകുന്നു

single-img
21 October 2014

firerescueവൻ തീപിടിത്തിൽ വീടിനുള്ളിൽ അകപെട്ടുപോയ തന്റെ പിതാവിനെ രക്ഷിക്കാൻ മകൾ നിലവിളിച്ചു കൊണ്ടിരിക്കുന്നു. അഗ്നിശമനസേനാംഗങ്ങൾ വരുന്നതും കാത്ത് അയൽവാസികൾ അഗ്നിവിഴുങ്ങുന്ന വീടിന് പുറത്ത് കാത്തു നില്പുണ്ടായിരുന്നു. പെട്ടെന്ന് അപരിചിതനായ ഒരാൾ വീടിന് ഉള്ളിലേക്ക് കയറി ഗൃഹനാഥനെയും ചുമലിലേറ്റി പുറത്ത് വന്നു.

കണ്ട് നിന്നവരിൽ ചിലർ ആ ദൃശ്യം മൊബൈലിൽ പകർത്തി യൂട്യൂബിൽ പോസ്റ്റ് ചെയ്തു. ലക്ഷക്കണക്കായ ആളുകൾ ഇതിനോടകം തന്നെ അപരിചിതന്റെ ധീരപ്രവർത്തിയെ കണ്ട് കഴിഞ്ഞു.

സംഭവം നടന്നത് കാലിഫോർണിയയിലെ ഫ്രെസ്നോയിലാണ്. 5 മിനിറ്റുള്ള വീഡിയോയിൽ തീപിടിച്ചു തുടങ്ങിയ വീട്ടിനുള്ളിലേക്ക് നിർഭയനായി പ്രവേശിച്ച അപരിചിതൻ ഗൃഹനാഥനെയും ചുമലിലേറ്റി പുറത്ത് വന്നതോടെ ഉദ്ദ്വോഗജനകമായ നിമിഷങ്ങൾക്ക് അന്ത്യമാവുകയും ചെയ്തു.