ഹിന്ദുമത വിശ്വാസികള്‍ക്ക് ഇമ്രാന്‍ഖാന്റെ പിന്തുണ; പാക്കിസ്ഥാന്‍ വിട്ട ഹിന്ദുമത വിശ്വാസികളെ തിരികെ കൊണ്ടുവരും: ഹൈന്ദവര്‍ക്കായി പ്രത്യേക ദിനാചരണം

single-img
20 October 2014

imran-khan-EPA-640x480

ഭൂരിപക്ഷ സമുദായത്തിന്റെ ഉപദ്രവം ഭയന്നു പാക്കിസ്ഥാന്‍ വിട്ട ഹൈന്ദവരെ തിരികെ കൊണ്ടു വരുമെന്ന് പാക്കിസ്ഥാന്‍ പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാന്‍ പാര്‍ലമെന്റിനു മുമ്പില്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെതിരെയുള്ള പ്രതിഷേധ യോഗത്തെ അഭിസംബോധ ചെയ്തുകൊണ്ടാണ് ഹൈന്ദവര്‍ക്കുള്ള പിന്തുണ അദ്ദേഹം പ്രഖ്യാപിച്ചത്.

രാഷ്ട്ര പിതാവ് മുഹമ്മദ് അലി ജിന്നയുടെ ദര്‍ശനമനുസരിച്ച് പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കും സുരക്ഷ, നീതി, തുല്യ അവകാശങ്ങള്‍ എന്നിവയുണ്‌ടെന്നും പാക്കിസ്ഥാന്‍ തെഹ്‌രിക് എ ഇന്‍സാഫ്(പിടിഐ) അധികാരത്തിലെത്തിയാല്‍ ഹൈന്ദവര്‍ തിരികെ പാക്കിസ്ഥാനിലേക്കു എത്തുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഹൈന്ദവര്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഹൈന്ദവര്‍ക്കായി പ്രത്യേക ദിനം ആചരിച്ചിരുന്നു. പാകിസ്ഥാന്റെ മതാധിഷ്ഠിത മുഖം മാറി വരുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്.