ഗവര്‍ണര്‍ പി. സദാശിവം ശബരിമല ദര്‍ശനം നടത്തി

single-img
20 October 2014

Governerകേരള ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞു പമ്പയിലെത്തിയ അദ്ദേഹത്തോടൊപ്പം ഭാര്യ സരസ്വതി, മകന്‍ ശ്രീനിവാസ് എന്നിവരുമുണ്ടായിരുന്നു.

സ്വാമി അയ്യപ്പന്‍ റോഡ് വഴി നടന്നാണു ഗവര്‍ണര്‍ സന്നിധാനത്തെത്തിയത്. വൈകുന്നേരം ആറോടെ സന്നിധാനത്തെത്തിയ അദ്ദേഹത്തെ ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. ജയകുമാര്‍, പിആര്‍ഒ മുരളി കോട്ടയ്ക്കകം തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചശേഷം ക്ഷേത്രത്തിലെത്തി ദീപാരാധന തൊഴുതു. പിന്നീടു ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരെയും മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയെയും സന്ദര്‍ശിച്ചു.