കൊച്ചി മെട്രോ പ്രദേശം മുഖ്യമന്ത്രി സന്ദര്‍ശിച്ചു

single-img
20 October 2014

OOmmenകൊച്ചി മെട്രോ റെയില്‍ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തി. രാവിലെ ഏഴിനു നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ മുഖ്യമന്ത്രി ആലുവ മുതല്‍ എംജി റോഡുവരെയുള്ള മെട്രോ നിര്‍മാണ സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. ആലുവയിലെ പുളിഞ്ചുവടിലെയും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്കു സമീപം സ്റ്റേഷന്‍ നിര്‍മാണസ്ഥലത്തെയും നിര്‍മാണപുരോഗതി മുഖ്യമന്ത്രി വിലയിരുത്തി.

പദ്ധതി നിര്‍മാണ പുരോഗതിയില്‍ സംതൃപ്തിയുണ്‌ടെന്ന് അറിയിച്ചു. തുടര്‍ന്ന് കെഎംആര്‍എല്‍ ഓഫീസില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മെട്രോ അവലോകന യോഗം ചേര്‍ന്നു. ചടങ്ങില്‍ മെട്രോ സ്റ്റേഷനുകളുടെ രൂപരേഖ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.