സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ബിജെപി നിയമസഭാകക്ഷിയോഗം ഇന്ന്

single-img
20 October 2014

bjp-marchമഹാരാഷ്ട്രയിലും ഹരിയാനയിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് ബിജെപിയില്‍ തിരക്കിട്ട ആലോചനകള്‍ ആരംഭിച്ചു. മഹാരാഷ്ട്രയില്‍ നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കുന്നതിനായി നിയമസഭാകക്ഷിയോഗം ഇന്നു ചേരും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, ജെ.പി. നദ്ദ തുടങ്ങിയ കേന്ദ്രനിരീക്ഷകരുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടത്തുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫട്‌നാവിസിനാണ് മുഖ്യമന്ത്രിപദത്തിലേക്ക് കൂടുതല്‍ സാധ്യത കല്പിക്കുന്നത്. മഹാരാഷ്ട്രയില്‍ കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി പുതിയ സഖ്യം തേടുന്നതു സംബന്ധിച്ചും ഇന്നു ചര്‍ച്ച ചെയ്യും.