ലൈംഗിക ഉത്തേജനമുണ്ടാക്കുന്നുവെന്ന് പറഞ്ഞ് ജനങ്ങള്‍ നഗരത്തില്‍ സ്ഥാപിച്ചിരുന്ന ബലൂണ്‍പ്രതിമയുടെ കാറ്റഴിച്ച് വിട്ടു; ശില്‍പ്പിക്ക് ക്രൂര മര്‍ദ്ദനം

single-img
20 October 2014

SexTouപാരീസിലെ വെന്‍ഡോമില്‍ നെപ്പോളിയന്‍ ശില്‍പ്പത്തിന് സമീപം സ്ഥാപിച്ച ബലൂണ്‍ പ്രതിമ ലൈംഗിക ഉത്തേജന ഉപകരണത്തിന്റെ (സെക്‌സ് ടോയ്) സാദൃശ്യമുണ്ടെന്നു കാട്ടി ഒരുകൂട്ടം ആള്‍ക്കാര്‍ ശില്‍പ്പിയെ മര്‍ദ്ദിച്ചു. 24 മീറ്റര്‍ ഉയരമുള്ള ബലൂണ്‍ പ്രതിമയുടെ കാറ്റഴിച്ച് വിടുകയും കേബിളുകല്‍ മുറിച്ച് മാറ്റുകയും ചെയ്തു.

ബലൂണിന് സെക്‌സ് ടോയിയുമായി സാദൃശ്യമുണ്ടെന്നും അതിനാല്‍ അവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ലൈംഗിക ത്തേജനമുണ്ടാക്കുണെമന്നും പറഞ്ഞാണ് ചിലര്‍ ശില്‍പ്പിയായ പോള്‍ മക്കാര്‍ത്തിയെ മര്‍ദ്ദിച്ചത്. തന്റെ കലാസൃഷ്ടിയെ അപമാനിച്ച പാരീസ് ജനതയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിമ ഇനി പുനസ്ഥാപിക്കില്ലെന്നും മക്കാര്‍ത്തി പറഞ്ഞു.

എന്നാല്‍ തനിക്ക് ശില്‍പ്പമുണ്ടാകാന്‍ സെക്‌സ് ടോയിയും ക്രിസ്തുമസ് ട്രീയുമാണ് പ്രചോദനമായതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം വിവാദങ്ങളില്‍ ഇതിന് മുന്‍പും പോള്‍ മക്കാര്‍ത്തി ഉള്‍പ്പെട്ടിട്ടുണ്ട്.