പ്രണയ നഷ്ടത്തെ തുടർന്ന് പെൺകുട്ടികൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

single-img
20 October 2014

poisonബാംഗ്ലൂർ: പ്രണയ നഷ്ടത്തെ തുടർന്ന് രണ്ട് പെൺകുട്ടികൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ശനിയാഴിച്ച രാത്രി പുലികേശി നഗറിലാണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്ത 18 കാരികൾ സഹപാഠികളാണ്. വിഷ കഴിച്ച ഷാസിയ ബീഗത്തേയും റാഖിയ ബീഗത്തേയും ബന്ധുക്കൾ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരുടേയും മുറികളിൽ നിന്നും വിഷക്കുപ്പികൾ പോലീസ് കണ്ടെത്തിയിരുന്നു. നഗരത്തിലെ പ്രമുഖ സ്വകാര്യ കോളേജിലെ  ഒന്നം വർഷ ബിബിഎം വിദ്യാർത്ഥിനികളായ ഇരുവരേയും പ്രണയിച്ചിരുന്ന ആൺകുട്ടികൾ വഞ്ചിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസ് പറയുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.