മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ബി.ജെ.പി നിർദ്ദേശം വച്ചാൽ ആലോചിക്കുമെന്ന് ശിവസേന

single-img
19 October 2014

sമഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ബി.ജെ.പി നിർദ്ദേശം വച്ചാൽ അതേക്കുറിച്ച് ആലോചിക്കുമെന്ന് ശിവസേന . ഇക്കാര്യത്തിൽ ശിവസേന തലവൻ ഉദ്ധവ് താക്കറെ തീരുമാനം എടുക്കുമെന്നും പാർട്ടി എം.പി അനിൽ ദേശായ് പറഞ്ഞു. അതേസമയം സഖ്യത്തിന് ശിവസേനയ്ക്ക് താൽപര്യം ഉണ്ടെങ്കിൽ ധൈര്യമായി ബിജെപിയെ സമീപിക്കാമെന്ന്‌ മുതിർന്ന ബി.ജെ.പി നേതാക്കൾ പറഞ്ഞു.

 

 

ശിവസേനയെ രാഷ്‌ട്രീയ വിരോധിയായി കാണുന്നില്ലെന്ന്‌ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും നാഗ്പൂർ സൗത്ത്‌ വെസ്‌റ്റ്‌ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ദേവേന്ദ്ര ഫദ്നാവിസ് വ്യക്തമാക്കി.നേരത്തെ ബി.ജെ.പിയുമായി കാൽ നൂറ്റാണ്ട് ഉണ്ടായിരുന്ന ബന്ധം ഉപേക്ഷിച്ചാണ് ശിവസേന മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്.