എംജി കോളജ് ആക്രമണക്കേസ് തുടരന്വേഷണത്തിനു നീക്കം

single-img
18 October 2014

Chennithalaഎംജി കോളജില്‍ നടന്ന സംഘര്‍ഷത്തിനിടെ സിഐയെ ബോംബെറിഞ്ഞ കേസില്‍ തുടരന്വേഷണ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു. ഇതു സംബന്ധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്കി. വി. ശിവന്‍കുട്ടി എംഎല്‍എയുടെ കത്തിനെ തുടര്‍ന്നാണ് നടപടി. ആര്‍എസ്എസ്, എബിവിപി പ്രവര്‍ത്തകര്‍ പ്രതിയായ കേസ് സര്‍ക്കാര്‍ പിന്‍വലിച്ചത് വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു.