ഡീസലിന്റെ വില നിയന്ത്രണം കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞു

single-img
18 October 2014

dഡീസലിന്റെ വില നിയന്ത്രണം കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞു. അന്താരാഷ്ട്ര വിപണി വിലയ്ക്ക് അനുസരിച്ച് ഡീസൽ വില ഇനി എണ്ണക്കമ്പനികൾ നിർണ്ണയിക്കും. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഡീസലിനുള്ള സബ്സിഡി നീക്കിക്കൊണ്ടുള്ള പ്രധാന തീരുമാനം കൈക്കൊണ്ടത്.

 
വില നിയന്ത്രണം നീക്കിയതോടെ ഡീസല്‍ വില ലിറ്ററിന് 3.37 രൂപ കുറയും. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.വില കുറഞ്ഞേക്കുമെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ടുണ്ടായിരുന്നു. നവംബര്‍ ഒന്നു മുതല്‍ നിലവില്‍ വരുന്ന പുതിയ പാചകവാതക നയവും മന്ത്രിസഭ പ്രഖ്യാപിച്ചു.

 
പുതുക്കിയ നയം അനുസരിച്ച് പാചകവാതക വില വര്‍ഷത്തില്‍ രണ്ടു തവണ പുതുക്കി നിശ്ചയിക്കും. പാചകവാതക സബ്‌സീഡി ബാങ്കുകള്‍ വഴി നല്‍കുന്ന പദ്ധതി പുതിയ രീതിയില്‍ അവതരിപ്പിക്കുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.