ഇനി വെറും ഐ; വിശാല ഐ ഗ്രൂപ്പ് ഇനി ഇല്ല

single-img
18 October 2014

ramesh chennithalaസംസ്ഥാനത്തെ കോണ്‍ഗ്രസില്‍ വിശാല ഐ ഗ്രൂപ്പ് ഇനി മുതല്‍ ഐ ഗ്രൂപ്പ് ആയി മാറി. ഗ്രൂപ്പ് നേതാവായി രമേശ് ചെന്നിത്തലയെ അംഗീകരിച്ചു. വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്ത് നടന്ന ഗ്രൂപ്പ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ധ്രൂവീകരണത്തിന്റെ ഭാഗമായി നാലാം ഗ്രൂപ്പും ഐ-യിലെത്താന്‍ സാധ്യതയുണ്ട്.

കരുണാകരന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടു പോകാനാണ് ഗ്രൂപ്പ് തീരുമാനം. ഗ്രൂപ്പിന്റെ ശക്തി കാണിക്കാനും യോഗത്തില്‍ തീരുമാനമായി. എംഎല്‍എ കെ. മുരളീധരനും പത്മജയും യോഗത്തില്‍ പങ്കെടുത്തു.