ക്രുഡ് ഓയിൽ വില ഇടിയുന്നു;എണ്ണ കമ്പനികൾക്ക് പ്രതിദിന ലാഭം 100 കോടി രൂപ.

single-img
18 October 2014

petrol-pumpക്രൂഡ് ഓയിൽ വില ഇടിഞ്ഞിട്ടും എണ്ണ കമ്പനികളുടെ സമ്മർദ്ദഫലമായി ഡീസല്‍വില കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനം നീട്ടി കേന്ദ്ര സർക്കാർ.2010 ജനുവരിയില്‍ രാജ്യാന്തരവിപണിയില്‍ അസംസ്കൃത എണ്ണവില വീപ്പയ്ക്ക് 85 ഡോളര്‍.ഇന്നത്തെ (ഒക്ടോബർ 18)രാജ്യാന്തരവിപണിയില്‍ അസംസ്കൃത എണ്ണവില വീപ്പയ്ക്ക്84.5 ഡോളർ.ഇന്ത്യയിൽ 2010 ജനുവരിയിലെ ഡീസൽ വില ലിറ്ററിനു 37.75 രൂപ.ഇന്നത്തെ ഡീസൽ വില ലിറ്ററിനു 63.32 രൂപ.കണക്കുകളിൽ നിന്ന് തന്നെ എണ്ണകമ്പനികൾ കൊയ്യുന്ന ലാഭം വ്യക്തം

ഡീസല്‍ ലിറ്ററിന് നാലു രൂപയോളം അധികലാഭമാണ് എണ്ണ കമ്പനികള്‍ക്ക് ലഭിക്കുന്നത്.4 വർഷത്തിനിടയിലെ ഏറ്റവും കുറത്ത ക്രൂഡ് ഓയിൽ വിലയിലാണു ഇപ്പോൾ ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്

ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നപ്പോഴുണ്ടായ ജൂണിലെ നിരക്കിലാണു ഇപ്പോഴും രാജ്യത്ത് എണ്ണ വിൽപ്പന നടത്തുന്നത്.അസംസ്കൃത എണ്ണവില ജൂണിനുശേഷം 28 ശതമാനമാണു കുറഞ്ഞത്. തുടര്‍ന്ന് ഇന്ത്യന്‍ കമ്പനികളുടെ വരുമാനം 40 ശതമാനം വര്‍ധിച്ചു.100 കോടി ബാരൽ ക്രൂഡ് ഓയിലണു ഇന്ത്യ പ്രതിവർഷം ഇറക്കുമതി ചെയ്യുന്നത്.ഇത് മൊത്ത ഉപയോഗത്തിന്റെ നാലിൽ മൂന്ന് ശതമാനം വരും.