സ്വച്ഛഭാരത് പദ്ധതിക്ക് പിന്തുണയുമായി സാനിയാ മിര്‍സ തെരുവിലിറങ്ങി

single-img
17 October 2014

sania-mirza-1പാകിസ്ഥാന്റെ മരുമകളല്ല ഇന്ത്യയുടെ പുത്രിതന്നെയെന്ന് തെളിയിച്ച് പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് പദ്ധതിക്ക് പിന്തുണയുമായി ടെന്നീസ്താരം സാനിയ മിര്‍സ തെരുവിലിറങ്ങി. കഴിഞ്ഞ ദിവസമാണ് സാനിയയും കൂട്ടുകാരും ഹൈദരാബാദിലെ റോഡുകള്‍ വൃത്തിയാക്കുന്ന വീഡിയോ പുറത്ത് വിട്ടത്.

തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് സാനിയ മിര്‍സ വീഡിയോ പോസ്റ്റ് ചെയ്തത്. അനില്‍ അംബാനിയാണ് സാനിയയെ പദ്ധതിയിലേക്ക് നോമിനേറ്റ് ചെയ്തത്.

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, റിതേഷ് ദേശ്മുഖ്, സാജിദ് ഖാന്‍, പി.വി സിന്ധു, രാംചരണ്‍, കെ.ടി രാമ റാവു, ദീപിക പള്ളിക്കല്‍, അഭിനവ് ബിന്ദ്ര തുടങ്ങിയവരെ സാനിയ പദ്ധതിയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്.