ഇടത്‌ യുവജന സംഘടനകള്‍ നടത്തിവന്ന നിരാഹാര സമരം പിന്‍വലിച്ചു

single-img
17 October 2014

sസെക്രട്ടേറിയറ്റിന് മുന്നില്‍ ഇടത്‌ യുവജന സംഘടനകള്‍ നടത്തിവന്ന നിരാഹാര സമരം പിന്‍വലിച്ചു. വൈകിട്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് സമരം പിന്‍വലിച്ചത്. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

 
മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ്‌ യുവജന സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്‌. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എത്തി നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.

 
സിപിഐ നേതാവ് സി ദിവാകരന്‍, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടിവി രാജേഷ് എംഎല്‍എ എന്നിവരും സന്നിഹിതരായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാതിരിക്കുക, നിയമനനിരോധനം പിന്‍വലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നായിച്ച് ഒക്ടോബര്‍ 14 മുതലാണ് ഇടതു യുവജന സംഘടനകളുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തിവന്നത്.

 
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി കെ രാജന്‍, അരുണ്‍ ചാണ്ടി, ഷെനിന്‍ മന്ദിരാട്, ജെയ്സണ്‍ ജോര്‍ജ്ജ്, സന്തോഷ് കാല എന്നിവരാണ് നിരാഹാരസമരം നടത്തിയത് .