കെ.എസ്.ആർ.ടി.സിയിൽ ഇന്ന് അർദ്ധരാത്രി മുതൽ നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു

single-img
17 October 2014

ksrtcകെ.എസ്.ആർ.ടി.സിയിൽ ഇന്ന് അർദ്ധരാത്രി മുതൽ നടത്താനിരുന്ന 24 മണിക്കൂർ പണിമുടക്ക് പിൻവലിച്ചു. സമരക്കാരുമായി ജനറൽ മാനേജർ ആർ.സുധാകരൻ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.

 

 

തൊഴിൽ, പെൻഷൻ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഇന്നലെ ഇതു സംബന്ധിച്ച് നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നില്ല.സി.ഐ.ടി.യു എംപ്ളോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആയിരുന്നു സമരം.അതേസമയം നേരത്തെ സമരം ചെയ്യുന്നവർക്കെതിരെ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചിരുന്നു.