നാലാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍

single-img
17 October 2014

kനാലാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ വിരാട് കോലിയുടെ സെഞ്ച്വറിയുടെ മികവിൽ 50 ഓവറില്‍ 6-ന് 330 റണ്‍സ് നേടി.

 
114 പന്തില്‍ 127 റണ്‍സെടുത്ത കോലി ഇന്നിങ്‌സിലെ അവസാന പന്തില്‍ റണ്ണൗട്ട് ആവുകയായിരുന്നു. കോലിയുടെ ഇരുപതാം സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. സുരേഷ് റെയ്‌ന (71), അജിങ്ക്യ രഹാനെ (68), ശിഖര്‍ ധവാന്‍ (35) എന്നിവരും ഇന്ത്യന്‍ ഇന്നിങ്‌സിലേക്ക് മികച്ച പ്രകടനം നടത്തി .