ഐ.ടി.ഐ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അദ്ധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്തു

single-img
17 October 2014

tതിരുവനന്തപുരം ചാക്ക ഐ.ടി.ഐ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അദ്ധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്തു. ചാക്ക ഐ.ടി.ഐ. യിലെ അദ്ധ്യാപകൻ അജയ് ഘോഷിനെയാണ് പേട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പെൺകുട്ടിയുടെ ഫോണിൽ വിളിച്ച് അപമര്യാദയായി സംസാരിച്ചു എന്നാണ് പരാതി.

 

 

പെൺകുട്ടി വിവരം വീട്ടുകാരോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. സംഭവമറിഞ്ഞെത്തിയ പെൺകുട്ടിയുടെ സഹോദരന്മാർ അജയഘോഷിനെ മർദ്ദിക്കുകയും ചെയ്തു. പിന്നീട് പൊലീസെത്തിയാണ് അദ്ധ്യാപകനെ സ്റ്റേഷനിലേക്ക് മാറ്റിയത്.