ഒരു പരസ്യം കണ്ട് ഒരുദിവസം അപകടത്തില്‍പ്പെട്ടത് 517 വാഹനങ്ങള്‍

single-img
17 October 2014

car-crashവാഹനത്തിന്റെ വശങ്ങളില്‍ സ്ഥാപിച്ച ചൂടന്‍ പരസ്യം അപകടത്തില്‍ വീഴ്ത്തിയത് 517 വാഹനങ്ങളെ. മോസ്‌കോയില്‍ നഗ്‌നമായ മാറിടം കാണിക്കുന്ന സ്ത്രീയുടെ പരസ്യം വാഹനത്തിന്റെ വശങ്ങളില്‍ പതിച്ചതാണ്അപകടത്തിന് കാരണം. മോസ്‌കോയിലെ സര്‍ഫാന്‍ പരസ്യ ഏജന്‍സിയാണ് ഈ കൊടും ക്രൂരതയ്ക്ക് പിന്നില്‍.

പരസ്യം പതിപ്പിച്ച വാഹനങ്ങള്‍ തിരക്കേറിയ റോഡുകളിലൂടെ കടന്നു പോകുമ്പോള്‍ മറ്റു െ്രെഡവര്‍മാരുടെ ശ്രദ്ധ പാളിയാണ് അപകടങ്ങള്‍ സംഭവിച്ചതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ പറയുന്നു. നിങ്ങള്‍ ആകര്‍ഷിക്കപ്പെടും എന്ന വാക്യത്തിന് മുകളില്‍ നഗ്‌നയായ യുവതി മാറിടം കൈ കൊണ്ട് ചെറുതായി മറച്ചിട്ടുണ്ട്. എഴുതിയിരുന്ന പരസ്യവാചകം പോലെ തന്നെ പലരും ആകര്‍ഷിക്കപ്പെട്ടു. അപകടങ്ങളും നടന്നു.

ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് ഇത്തരമൊരു പുതിയ രീതി ഏജന്‍സി സ്വീകരിച്ചതെന്നും അതേസമയം, അപകടത്തില്‍പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ഫാന്‍ കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

Ad-causes-car-crashedds-1