ഇന്ത്യന്‍ പര്യടനത്തിൽ നിന്നും വെസ്റ്റിന്‍ഡീസ് ടീം പിന്മാറി

single-img
17 October 2014

Cricket - India v West Indies 4th ODIമുംബൈ: ഇന്ത്യന്‍ പര്യടനത്തിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും വെസ്റ്റിന്‍ഡീസ് ടീമിനെ പിന്‍വലിച്ചു. ധര്‍മ്മശാലയില്‍ ഇന്ന് നടക്കുന്ന മത്സരം അവസാനത്തേതാകും. തീരുമാനം വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയെ അറിയിച്ചു.വെസ്റ്റിന്‍ഡീസിന്റെ തീരുമാനം നിരാശാജനകമാണെന്ന് ബിസിസിഐ പ്രതികരിച്ചു.

പ്രതിഫലം സംബന്ധിച്ച് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും താരങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് പര്യടനത്തില്‍ നിന്ന് പിന്‍മാറാന്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെ നിര്‍ബന്ധിതമാക്കിയത്.

നേരത്തെ വെസ്റ്റിന്‍ഡീസ് നായകൻ ബ്രാവോ പ്രതിഫലം സംബന്ധിച്ചുള്ള തർക്കത്തെ പറ്റി ടോസ് സമയത്ത് പ്രതികരിച്ചിരുന്നു. അതേ സമയം വിന്‍ഡീസ് ടീമിന് പകരം ശ്രീലങ്കയെ ക്ഷണിക്കാൻ ബിസിസിഐ ആലോചിക്കുന്നതായി അറിയുന്നു.