മലാലയെ ലോകം ആരാധിക്കുമ്പോള്‍ മലാല ആരാധിക്കുന്നത് ഒരു ഇന്ത്യക്കാരിയെ ആണ്; പശ്ചിമബംഗാളിലെ 18 വയസ്സുകാരി അനോയര ഖാത്തൂന്‍നെ

single-img
17 October 2014

Anoyaraചെറുപ്രായത്തിലെ നോബേല്‍സമ്മാന ജേതാവായ മലാലയെ ലോകം ആരാധനയോടെ കാണുമ്പോള്‍ മലാല ആരാധനയോടെ കാണുന്ന മറ്റൊരാളുണ്ട്. അതും ഒരു ഇന്ത്യക്കാരി. പശ്ചിമബംഗാളിലെ 18 വയസ്സുള്ള അനോയര ഖാത്തൂനാണ് മലാലയുടെ മനസ്സ് കീഴടക്കിയ ആ പെണ്‍കുട്ടി.

മലാലാ ഫണ്ട്‌ന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മലാല അനോയരയെ പ്രശംസകൊണ്ട് മൂടുന്നത്. പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതിലും ശിശുവിവാഹം തടയുന്നതിലും സര്‍ക്കാരിതര സംഘടനകളുടേയും മറ്റു കുട്ടികളുടേയും ഒരു വലിയ കൂട്ടായ്മയുണ്ടാക്കി വിജയിച്ചാണ് അനോയര മലാലയുടെ ഹൃദയം കീഴടക്കിയത്.

ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും ചൂഷണം ചെയ്ത് കടത്തികൊണ്ടുപോയ 180ഓളം കുട്ടികളെ കുടുംബവുമായി അനോയര തിരികേ ചേര്‍ത്തതും, 35 ശൈശവവിവാഹങ്ങള്‍ തടഞ്ഞതും, 85 കുട്ടികളെ ബാലവേലയില്‍ നിന്നു മോചിപ്പിച്ചതും പഠനം പാതിവഴിയില്‍ നിര്‍ത്തിയ 200വിദ്യാര്‍ത്ഥികളെ വീണ്ടും സ്‌കൂളിലെത്തിച്ചതും മുള്‍പ്പെടെ അനേകം കാര്യങ്ങളാണ് അനോയര ചെയ്തിരിക്കുന്നതാതായി മലാല ഫേസ്ബുക്കില്‍ കുറിക്കുന്നു.

‘സേവ് ദ ചില്‍ഡ്രന്‍’ എന്ന അന്താരാഷ്ട്ര സര്‍ക്കാരിതര സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് അനോയര ഖാത്തൂന്‍. അനോയര മലാലയെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അവരുടെ പിതാവ് സിയാവുദ്ദീന്‍ യൂസഫ്‌സായ്‌യെ 2012ല്‍ ഇന്‍ര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് െ്രെപസിനായി നാമനിര്‍ദ്ദേശം ലഭിച്ചപ്പോള്‍ ബ്രസ്സല്‍സ്സില്‍ വച്ച് കണ്ടിരുന്നു.