ഇന്ത്യയുടെ മൂന്നാമത്തെ ഗതി നിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് 1 സി വിജയകരമായി വിക്ഷേപിച്ചു

single-img
16 October 2014

iഇന്ത്യയുടെ മൂന്നാമത്തെ ഗതി നിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് 1 സി വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 1.32നു സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വി സി 26 ആണ് ഐആര്‍എന്‍എസ്എസിനെ ഭ്രമണപഥത്തിലെത്തിച്ചത്.

 

 

തിങ്കളാഴ്ചയാണ് ഐആര്‍എന്‍എസ്എസിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. നേരത്തെ ഒക്ടോബര്‍ പത്തിനു വിക്ഷേപണം നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവയ്ക്കുകയായിരുന്നു.