സിഗരറ്റ് പാക്കറ്റിന്റെ 85 ശതമാനം ഭാഗവും ആരോഗ്യ മുന്നറിയിപ്പുകള്‍ നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.

single-img
16 October 2014

cസിഗരറ്റ് പാക്കറ്റിന്റെ 85 ശതമാനം ഭാഗവും ആരോഗ്യ മുന്നറിയിപ്പുകള്‍ നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. പുകയില കമ്പനികള്‍ക്ക്‌ ഇക്കാര്യം നിര്‍ബ്ബന്ധമാക്കിക്കൊണ്ടുള്ള വിജ്‌ഞാപനം പുറത്ത്‌ വിട്ടതായി ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനന്‍ വ്യക്‌തമാക്കി. അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ദേശം പൂര്‍ണ്ണമായും നടപ്പാക്കുമെന്നും ഹര്‍ഷവര്‍ധന്‍ അറിയിച്ചു. നിലവില്‍ 5 ശതമാനം സ്‌ഥലം മാത്രമാണ്‌ മുന്നറിയിപ്പിനായി നീക്കി വെച്ചിട്ടുള്ളത്‌.