ഹോസ്റ്റൽ ഭക്ഷണത്തിൽ പുഴു; സംഘർഷത്തെ തുടർന്ന് അമൃത കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

single-img
16 October 2014

IMG-20141016-WA0011കരുനാഗപ്പള്ളി: കൊല്ലം വള്ളിക്കാവ് അമൃത കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധപ്രകടനം അക്രമാസക്തമായിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കോളജ് ബസ് അടിച്ചുതകര്‍ത്തു.

ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു. ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.