സൽമാന്റെ ഫേസ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്തവർ അറസ്റ്റിൽ

single-img
16 October 2014

10495339_761362863924489_3367959762425898653_oദേശീയ പതാകയെയും ദേശീയ ഗാനത്തെയും അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തവരെയും പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് കനിയാപുഴ റെജേഷ് (33), കടയ്ക്കൽ ഇണ്ടവിള തമ്പാട്ടി (22), ഭരതന്നൂർ എസ്.എസ് ഭവനിൽ സിനി (25) എന്നിവരെയാണ് അറസ്റ്റിലായത്. കോടതിയിൽ കീഴടങ്ങിയ പ്രതികളെ പൊലീസിനു മുമ്പാകെ ഹാജരാക്കാൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.

സിനിമാ തിയേറ്ററില്‍ ദേശീയ ഗാനത്തെ അപമാനിച്ചു എന്ന കേസില്‍ അറസ്റ്റിലായ സൽമാന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇവർ ഷെയർ ചെയ്തിരുന്നത്. അതിനു വേണ്ടി ഉപയോഗിച്ച ഇന്റർനെറ്റ് കഫേയിലും പൊലീസ് പരിശോധന നടത്തി.

കേസിൽ അറസ്റ്റിലായിരുന്ന സൽമാനും ഹരിഹരശര്‍മയ്ക്കും ജാമ്യം ലഭിച്ചിരുന്നു.