ഫേസ്ബുക്കും ആപ്പിളും തങ്ങളുടെ ജീവനകാരുടെ ബീജം ശീതീകരിച്ച്‌ സൂക്ഷിക്കാൻ ഒരുങ്ങുന്നു

single-img
15 October 2014

fertilizerലോകത്തിലെ ഐ.ടി ഭീമന്മാരായ ഫേസ്ബുക്കും ആപ്പിളും തങ്ങളുടെ ജീവനകാരുടെ ബീജം ശേഖരിച്ച്‌ ശീതീകരിച്ച്‌ സൂക്ഷിക്കാൻ ഒരുങ്ങുന്നു. കൂടാതെ തങ്ങളുടെ ജീവനക്കാർക്ക് 20,000 ഡോളർ വന്ധ്യതാചികിത്സക്ക് നൽകാനുള്ള പദ്ധതിയുണ്ടെന്ന് അറിയുന്നു. ഇതിൽ ഫേസ്ബുക്ക് ആദ്യം തങ്ങളുടെ വനിതാ ജീവനക്കരുടെ അണ്ഡം ശേഖരണത്തിനാണ് മുൻഗണന നൽകാൻ ഉദ്ദേശിക്കുന്നത്. എന്തെന്നാൽ സ്ത്രീകൾക്ക് തങ്ങളുടെ ജോലിയുടെ പ്രാരംഭകാലത്ത് ഉണ്ടാകുന്ന ഗർഭധാരണവും ശിശുപരിപാലനവും അവരുടെ കരിയറിനെ നല്ല രീതിയിൽ ബാധിക്കുന്നുണ്ട്.

ഇതൊഴിവാകാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്. പുരുഷന്മാർക്ക് ഈ പ്രശ്നം ഉണ്ടാകുന്നില്ല. കമ്പനിയുടെ ഉന്നതസ്ഥാനങ്ങൾ കൂടുതലും അലങ്കരിക്കുന്നത് പുരുഷന്മാരാണ് ഇതിൽ നിന്നും വ്യത്യസ്ഥമായി സ്ത്രീകൾക്ക് കൂടുതൽ പരിഗണന നൽകുന്നതിനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഫേസ്ബുക്ക് അധികൃതർ അറിയിച്ചു.

തങ്ങളുടെ വനിതാ ജീവനക്കാർക്ക് അവരുടെ യൗവ്വനകാലത്ത്‌ ആരോഗ്യമുള്ള അണ്ഡം ശേഖരിച്ച്‌ ശീതീകരിച്ച്‌ സൂക്ഷിക്കാൻ സാധിക്കും. തങ്ങളുടെ കരിയറിന് അടിത്തറപാകിയതിന് ശേഷം പിന്നീട്‌ അമ്മയാകണമെന്ന്‌ തോന്നുമ്പോള്‍ ഏത്‌ പ്രായത്തിലും ശീതീകരിച്ച്‌ സൂക്ഷിച്ച്‌ അണ്ഡം ഉപയോഗിച്ച്‌ അമ്മയാകാം. ആപ്പിളും ഈ സംരഭത്തിന് അടുത്ത വർഷം തുടക്കം കുറിക്കാൻ ഒരുങ്ങുന്നതായി അറിയുന്നു.

കൂടാതെ ആപ്പിളും ഫേസ്ബുക്കും തങ്ങളുടെ ജീവനക്കാരായ സ്വവർഗ്ഗാനുരാഗികളുടെ പ്രത്യുല്പാദനകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഒരുങ്ങുന്നതായി പറയപ്പെടുന്നു. അവർക്ക് കുഞ്ഞുങ്ങൾ വേണമെങ്കിൽ വാടക ബീജം തരപ്പെടുത്തി നൽകാനും പദ്ധതിയുള്ളതായി അധികൃതർ അറിയിച്ചു.