ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര വനിതാ സമാധാനപാലക പുരസ്‌കാരം ഇന്ത്യന്‍ പോലീസ് ഉദ്യോഗസ്ഥ ശക്തി ദേവിക്ക്

single-img
14 October 2014

ShartiDevi_UNPeacekeepingAwardഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര വനിതാ സമാധാനപാലക പുരസ്‌കാരം ഇന്ത്യന്‍ പോലീസ് ഉദ്യോഗസ്ഥ ശക്തി ദേവിക്ക്

2014 ലെ യുഎന്‍ അന്താരാഷ്ട്ര വനിതാ സമാധാനപാലക പുരസ്‌കാരം അഫ്ഗാനില്‍ യുഎന്‍ സന്നദ്ധ സംഘത്തില്‍ അംഗമായ ഇന്ത്യന്‍ പോലീസ് ഉദ്യോഗസ്ഥ ശക്തി ദേവിയ്ക്ക്. ശക്തിയുടെ സമാധാന ശ്രമങ്ങള്‍ക്കാണ് യുഎന്‍ സുരക്ഷ വിഭാഗത്തിന്റെ അംഗീകാരം ലഭിച്ചത്. ജമ്മു-കാഷ്മീര്‍ പോലീസ് ഇന്‍സ്‌പെക്ടറാണ് ദേവി.

ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരകളായവര്‍ക്കു വേണ്ടിയായിരുന്നു അഫ്ഗാനില്‍ ദേവിയുടെ പ്രവര്‍ത്തനം. പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനത്തിനെതിരെ ശക്തമായി പോരാട്ടമാണ് ദേവി നടത്തിയത്.