തൃണമൂൽ കോണ്‍ഗ്രസ്‌ ലോക്സഭാ എം.പി കപിൽ കൃഷ്ണ ഠാക്കൂർ അന്തരിച്ചു

single-img
14 October 2014

tതൃണമൂൽ കോൺഗ്രസിന്റെ ലോക്സഭാ എം.പി കപിൽ കൃഷ്ണ ഠാക്കൂർ അന്തരിച്ചു. കൊൽക്കത്തയിലെ ഒരു ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. 73 വയസായിരുന്നു.

 

ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബൻഗോൺ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ലോക്‌സഭയിലെത്തിയത്. അദ്ദേഹത്തിന്റെ സംസ്‌കാരം ബുധനാഴ്ച നടക്കും.

 

ഠാക്കൂറിന്രെ മരണത്തിൽ തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി അനുശോചനം രേഖപ്പെടുത്തി.