ഇന്ത്യയുടെ ചൊവ്വ ദൗത്യമായ മംഗള്‍യാനില്‍ നിന്ന്‌ ആദ്യ വീഡിയോ ലഭിച്ചു

single-img
14 October 2014

mangഇന്ത്യയുടെ ചൊവ്വ ദൗത്യമായ മംഗള്‍യാനില്‍ നിന്ന്‌ ആദ്യ വീഡിയോ ലഭിച്ചു. ഇത്‌ ആദ്യമായാണ്‌ മംഗള്‍യാന്‍ വീഡിയോ അയയ്‌ക്കുന്നത്‌. ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിന്റെ ഭ്രമണമാണ്‌ മംഗള്‍യാന്റെ വീഡിയോ ക്യാമറ പകര്‍ത്തിയത്‌.

 

 

ഭൂമിക്ക്‌ ചന്ദ്രന്‍ എന്നത്‌ പോലെയാണ്‌ ചൊവ്വയ്‌ക്ക് ഫേബോസ്‌. നേരത്തെ മംഗള്‍യാന്‍ ഭ്രമണപഥത്തില്‍ എത്തിയ ഉടന്‍ ചിത്രങ്ങള്‍ അയച്ചു തുടങ്ങിയിരുന്നു. കഴിഞ്ഞ നവംബര്‍ 5ന്‌ ശ്രീഹരിക്കോട്ടയില്‍ നിന്ന്‌ വിക്ഷേപിച്ച മംഗള്‍യാന്‍ 300 ദിവസം താണ്ടി സെപ്‌റ്റംബര്‍ 24നാണ്‌ ചൊവ്വയിലെത്തിയത്‌.