ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന പാലസ്തീനെ പുനര്‍നിര്‍മ്മിക്കാനാവശ്യമായ 5.5 ബില്ല്യണ്‍ ഡോളറില്‍ 4 മില്ല്യണ്‍ ഡോളര്‍ ഇന്ത്യ നല്‍കും

single-img
14 October 2014

Smoke and fire from an Israeli bomb rises into the air ove Gaza Cityഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന തകര്‍ന്ന പാലസ്തീന്റെ പുനര്‍നിര്‍മാണത്തിന് ഇന്ത്യയുടെ കയ്യയച്ചുള്ള സഹായം. 5.4 ബില്യണ്‍ യുഎസ് ഡോളറാണ് പാലസ്തിന്റെ പുനര്‍നിര്‍മാണത്തിനായി ആവശ്യമായി വരുന്നത്.  ഇതില്‍ നാലു മില്ല്യണ്‍ ഡോളറാണ് ഇന്ത്യയുടെ വകയായി ഗാസയിലെത്തുന്നത്.

കെയ്‌റോയില്‍ ചേര്‍ന്ന വിവിധ രാജ്യങ്ങളുടെ പ്രതിനിധി സമ്മേളനത്തിന് ശേഷം പാലസ്തീനെ പുനര്‍നിര്‍മിക്കുന്നതിനുള്ള പദ്ധതി അവര്‍ അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ സമര്‍പ്പിച്ചിരുന്നു.
ഇന്ത്യയെ പ്രതിനിധികരിച്ച് വിദേശകാര്യ ജോയിന്റ് സെക്രട്ടറി സന്ദീപ് കുമാറാണ് കെയ്‌റോയില്‍ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തത്. ഈജിപ്തിന്റെയും നോര്‍വേയുടേയും നേതൃത്വത്തിലാണ് പാലസ്തീന്റെ പുനര്‍നിര്‍മാണത്തിനായി ലോക രാജ്യങ്ങളുടെ സമ്മേളനം വിളിച്ചത്. 75 രാജ്യങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.