സ്വന്തം വീട്ടിൽ 15 കാരിയോടൊപ്പം കണ്ട 17 കാരനെ പെൺകുട്ടിയുടെ വീട്ടുകാർ കൊലപ്പെടുത്തി

single-img
14 October 2014

fsg-crime-scene-response-unit-01സ്വന്തം വീട്ടിൽ 15 കാരിയോടൊപ്പം കണ്ട 17 കാരനെ പെൺകുട്ടിയുടെ വീട്ടുകാർ കൊലപ്പെടുത്തി. മൊറാദാബാദിലുള്ള പെൺകുട്ടിയുടെ വീട്ടിൽ വെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ രാകേഷ് സിങ്ങിനെ പെൺകുട്ടിയുടെ വീട്ടുകാർ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. മുറിക്ക് പുറത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്, കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവും സഹോദരങ്ങളും ഒളിവിലാണ്.

ദുരഭിമാനക്കൊലയാണെന്ന് പോലീസ് സംശയിക്കുന്നു. നേരത്തെ സുഷമയും രാകേഷും തമ്മിൽ പ്രണയത്തിലായിരുന്നെന്നും. സുഷമയെ കാണാൻ വീട്ടുകാരുടെ കണ്ണുവെട്ടിച്ചെത്തിയ രാകേഷിനെ പെൺകുട്ടിയുടെ അച്ഛനും സഹോദരന്മാരും ചേർന്ന് കൊലപ്പെടുത്തിയതായിരിക്കാമെന്ന് പോലീസ് പറഞ്ഞു.

വീട്ടിൽ നിന്നും നിലവിളി കേട്ടതിനെ തുടർന്ന് ഗ്രാമവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തുമ്പോൾ ആൺകുട്ടി മരണപ്പെടുകയും പെൺകുട്ടിയെ അബോദാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.