ഹുദ്ഹുദ് ചുഴലിക്കാറ്റ്:പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ആന്ധ്രാപ്രദേശ് സന്ദര്‍ശിക്കും

single-img
13 October 2014

mഹുദ്ഹുദ് ചുഴലിക്കാറ്റ് നാശം വിതച്ച ആന്ധ്രാപ്രദേശ് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വിശാഖപട്ടണത്തെത്തും. ചുഴലിക്കാറ്റ് വീശിയടിച്ച ഞായറാഴ്ച തന്നെ മോദി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി ടെലഫോണ്‍ സംഭാഷണം നടത്തിയിരുന്നു.

 

അതേസമയം കനത്ത നാശനഷ്ടങ്ങളുണ്ടായ വിശാഖപട്ടണം വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളത്തിലെ പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. റണ്‍വേയില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.