തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടാൽ തമിഴ്നാട്ടിലെ ജയിലിലേക്ക് മാറ്റാമെന്ന് കർണാടക സർക്കാർ

single-img
13 October 2014

jഅഴിമതി കേസിൽ നാലു വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ അവർ ആവശ്യപ്പെട്ടാൽ തമിഴ്നാട്ടിലെ ജയിലിലേക്ക് മാറ്റാമെന്ന് കർണാടക സർക്കാർ . എന്നാൽ ജയലളിത ഇതുവരെ അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു .

 

അതേസമയം തന്നെ രണ്ടാഴ്ചയായി ജയിലിൽ കഴിയുന്ന ജയലളിത യാതൊരു അസ്വസ്ഥതയും പ്രകടിപ്പിക്കാതെയാണ് ജയിലിൽ കഴിയുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജയലളിത ഉദ്യോഗസ്ഥരോട് സഹകരിക്കുന്നുണ്ട്. ആരോഗ്യനിലയിലും പ്രശ്നങ്ങളൊന്നുമില്ല എന്നും ഡി.ജി.പി പി.എം.ജയസിംഹ പറഞ്ഞു.