ജാതിക്കും മതത്തിനും അതീതമായി വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഡി.വൈ.എഫ്.ഐയുടെ വിവാഹ വെബ്‌സൈറ്റ് വരുന്നു

single-img
13 October 2014

DYFIജാതിക്കും മതത്തിനും അതീതമായി വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി യുവജനസംഘടനയായ ഡി. വൈ. എഫ്. ഐ വെബ്‌സൈറ്റ് ഒരുക്കുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന യുവതീയുവാക്കള്‍ക്ക് സെക്യുലര്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റ് എന്ന് പേരില്‍ അറിയപ്പെടുന്ന വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് സംസ്ഥാനസെക്രട്ടറി എം സ്വരാജ് അറിയിച്ചു.

ഒരു മാസത്തിനുള്ളില്‍ വെബ്‌സൈറ്റ് നിലവില്‍ വരുമെന്നും ഡി. വൈ. എഫ്. ഐയുടെ കഴിഞ്ഞ സംസ്ഥാനസമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് സംസ്ഥാനകമ്മിറ്റി പുതിയ വെബ്‌സൈറ്റ് തയ്യാറാക്കുന്നതെന്നും സ്വരാജ് പറഞ്ഞു.

ഈ വെബ്‌സൈറ്റില്‍ മറ്റ് മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിലേത് പോലെ ജാതി,മതം എന്നീ കോളങ്ങള്‍ ഉണ്ടാകില്ല. ഈ വെബ്‌സൈറ്റില്‍ കൊടുക്കുന്ന ഫോട്ടോയും മറ്റ് വിവരങ്ങളും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.