വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം

single-img
12 October 2014

cricketവെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം. ബൗളർമാർ ആണ് ഇന്ത്യക്ക് ജയമൊരുക്കിയത് . നേരത്തെ 264 റൺസിന്റെ വിജയലക്ഷവുമായി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 215 റൺസിന് ആൾഔട്ടാകുകയായിരുന്നു. നാല് വിക്കറ്റു വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് വിൻഡീസ് ബാറ്റിങ്ങ് നിരയെ തകർതത്ത് .

 
രവീന്ദ്ര ജഡേജ മൂന്നും അമിത് മിശ്ര രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. സ്മിത്ത് 97ലും പൊള്ളാർ‌ഡ് 40 റണ്ണെടുത്തും പുറത്തായി. 46.3 ഓവറിൽ സ്കോർ 215ൽ നിൽക്കെ വിൻഡീസിന്റെ അവസാനവിക്കറ്റും വീണു. ഇന്ത്യക്ക് 48 റൺസ് ജയം .

 
നേരത്തെ,​ മധ്യനിര ബാറ്റ്സ്മാന്മാരുടെ മികവിലാണ് ഇന്ത്യ 263 രൺസ് അടുച്ചുകൂട്ടിയത്. വിരാട് കൊഹ്ലി(62)​യും സുരേഷ് റെയ്ന(62)യും പുറത്താകാതെ നിന്ന​ ക്യാപ്റ്റൻ ധോണി(51)​യുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോ‌ർ ഒരുക്കിയത്.

 

മൂഹമ്മദ് ഷമിയാണ് മാൻ ഓഫ് ദ മാച്ച്. ഇതോടെ,​ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഒരോ മത്സരങ്ങൾ ജയിച്ച് സമനിലയിലാണിപ്പോൾ. മൂന്നാം ഏകദിനം ഒക്ടോ.14ന് വിശാഖപട്ടണത്ത് നടക്കും.