ആന്ധ്ര-ഒഡീഷ തീരിനോട് അടുക്കുന്ന ഹുദ് ഹുദ് ചുഴലിക്കാറ്റിന്റെ വേഗം വര്‍ധിക്കുന്നു

single-img
11 October 2014

Hudആന്ധ്ര-ഒഡീഷ തീരത്ത് ഹുദ് ഹുദ് ചുഴലിക്കാറ്റ് ശക്തമാകുന്നു. ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ 155 മുതല്‍ 165 വരെ കിലോമീറ്റര്‍ വരെയായി. തീരത്ത് എത്തുമ്പോള്‍ കാറ്റിന്റെ വേഗം 170-180 കിലോമീറ്റര്‍ വരെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് ആന്ധ്ര-ഒഡീഷ തീരങ്ങളില്‍ നിന്ന് 70,000 പേരെ മാറ്റി പാര്‍പ്പിച്ചു.