ഹിന്ദുമതവിശ്വാസം ഇന്ത്യാക്കാരുടെ പിതൃസ്വത്തല്ലെന്ന് ആർ.എസ്.എസ് മുഖ്യൻ മോഹൻ ഭഗവത്

single-img
11 October 2014

mohan-bhagwatഹിന്ദുമതവിശ്വാസം ഇന്ത്യാക്കാരുടെ പിതൃസ്വത്തല്ലെന്നും മറിച്ച് ലോകത്തിന് മൊത്തം അവകാശപ്പെട്ടതാണെന്നും ആർ.എസ്.എസ് മുഖ്യൻ മോഹൻ ഭഗവത്. കഴിഞ്ഞ ദിവസം ഹിന്ദുമതവിശ്വാസത്തെ കുറിച്ചുള്ള സർവ്വവിജ്ഞാന കോശം പുറത്തിറക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ പരാമർശം. മതങ്ങൾ മനുഷ്യനെ തമ്മിൽ ഒന്നിപ്പിക്കാൻ ഉള്ളതാണെന്നും ഭിന്നിപ്പിക്കുന്നതിനെ മതം എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മതത്തേക്കാൾ ഉന്നത സ്ഥാനം വിശ്വാസത്തിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സർവ്വവിജ്ഞാന കോശം ഹിന്ദുമതത്തെ കുറിച്ചുള്ള ലോകമെമ്പാടുമുള്ള ജനങ്ങളുടേയും വരും തലമുറയിടേയും ചോദ്യങ്ങൾക്കുള്ള ഉത്തരമായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.