ഇനി പാകിസ്ഥാന്‍ തലയുയര്‍ത്താന്‍ ധൈര്യപ്പെടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
10 October 2014

Modiമുംബൈ: ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്റെ വായടപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇനി തലയുയര്‍ത്താന്‍ പാകിസ്ഥാന്‍ ധൈര്യപ്പെടുകയില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നിയന്ത്രണരേഖയിലെ പാക് വെടിവയ്പ്പ് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെയും മോദി രൂക്ഷമായി വിമര്‍ശിച്ചു. അതിര്‍ത്തിയില്‍ സൈന്യം യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ വിഷയം രാഷ്ട്രീയവത്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.