പിങ്ക് ഫ്ലോയിഡിന്റെ ആൽബത്തിൽ സ്റ്റീഫൻ ഹോക്കിൻസ് ഗായകനായി

single-img
10 October 2014

hawkinപിങ്ക് ഫ്ലോയിഡിന്റെ ആൽബത്തിൽ ശാസ്ത്രലോകത്തിന്റെ അത്ഭുതമായ സ്റ്റീഫൻ ഹോക്കിൻസ് പാടുന്നു. പിങ്ക് ഫ്ലോയിഡ് അവസാനമായി ഇരുപത് വർഷങ്ങൾക്ക് മുൻപ് ഇറക്കിയ ആൽബത്തിലും ഹോക്കിൻസ് പാടിയിരുന്നു. ദി എന്റ് ലെസ്സ് റിവർ എന്ന് പേരിട്ടിരിക്കുന്ന ആൽബം നവംബർ 7 ന് പുറത്തിറങ്ങാൻ ഇരിക്കുകയാണ്. അതിനിടയിലാണ് ‘റ്റോക്കിൻ ഹോക്കിൻ‘ എന്ന പേരിലുള്ള ഗാനം ഇന്റർനെറ്റിലൂടെ ചോർന്നത്. 1994 ലാണ് അവസാനമായി ഹോക്കിൻസ് പിങ്ക് ഫ്ലോയിഡിന് വേണ്ടി ആലപിച്ചത്.
സ്റ്റീഫൻ ഹോക്കിൻസിന്റെ കമ്പ്യൂട്ടറൈസ്ഡ് ശബ്ദത്തിലുള്ള സംസാരമാണ് ഗാനത്തിൽ ചേർത്തിരിക്കുന്നത്; “For millions of years, mankind lived just like the animals. Then something happened which unleashed the power of our imagination.”(സഹസ്രാബ്ദങ്ങളായി മനുഷ്വത്തം മൃഗതുല്യമായിരുന്നു. എന്നാൽ നമ്മുടെ ചിന്തകൾക്ക് അതീതമായി എന്തോ സംഭവിച്ചു) എന്നതാണ് ഗാനത്തിന്റെ തുടക്കം.