സുനന്ദ പുഷ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

single-img
10 October 2014

Sunanda-Pushkar-Shashi-Tharoorന്യൂഡല്‍ഹി:  സുനന്ദ പുഷ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്ത്. സുനന്ദയുടേത് കൊലപാതകമാണെന്നും നീതി നടപ്പാക്കണമെന്നും ബന്ധുമായ അശോക് കുമാര്‍ ആവശ്യപ്പെട്ടു.

സുനന്ദ പുഷ്‌കറിന്റെ മരണം ഡല്‍ഹി പൊലീസ് പുനരന്വേഷിക്കുമെന്ന് സൂചനകള്‍ പുറത്തുവരുന്നതിനിടെയാണ് പുതിയ ആവശ്യം.

അതേസമയം, സുനന്ദയുടെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ട് എയിംസ് ആശുപത്രി അധികൃതര്‍ ഡല്‍ഹി പൊലീസിന് കൈമാറി. കുടല്‍ഭാഗ പരിശോധനയില്‍ വിഷാംശം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

നേരത്തെ സുനന്ദയുടെ മരണം കൊലപാതകമാണെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയെ സമീപിക്കുമെന്നു പറഞ്ഞിരുന്നു.
ഈ വര്‍ഷം ജനുവരി 17നാണ് ശശി തരൂര്‍ എം.പിയുടെ ഭാര്യ സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.