കൊടിയത്തൂര്‍ സദാചാരക്കൊല; 9 സദാചാര പോലീസകാര്‍ക്കും ജീവപര്യന്തവും പിഴയും

single-img
9 October 2014

sadacharaനാടിനെ നടുക്കിയ കൊടിയത്തൂര്‍ സദാചാര കൊലക്കേസില്‍ 9 പ്രതികള്‍ക്കും ജീവപര്യന്തവും 25,000 മുതല്‍ 50,000 രൂപ വരെ പിഴയും വിധിച്ചു. കോഴിക്കോട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയില്‍ നിന്ന് രണ്ട് ലക്ഷം രൂപ ഷഹീദ് ബാവയുടെ അച്ഛന് നല്‍കണമെന്നും കോടതി ത്തരവിട്ടു.

പ്രതികളുടെ മേല്‍ കൊലപാതകം, ഗൂഢാലോചന, ആയുധം കയ്യില്‍വയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ ഒന്‍പത് പ്രതികള്‍ കുറ്റക്കാരെന്ന് ഇന്നലെ കോഴിക്കോട് സെഷന്‍സ് കോടതി വിധിച്ചിരുന്നു. 42 സാക്ഷികളെ വിസ്തരിച്ച കേസില്‍ അഞ്ചു പ്രതികളെ വെറുതെ വിട്ടിരുന്നു.

പുരുഷന്‍മാരില്ലാത്ത വീട്ടില്‍ അസമയത്ത് കണ്ടുവെന്നാരോപിച്ച് 2011 നവംബറിലാണ് ഷഹീദ് ബാവയെ സാദചാര പോലീസുകാര്‍ കൊലപ്പെടുത്തുന്നത്. രണ്ടാം പ്രതി ഓട്ടോറിക്ഷാ െ്രെഡവര്‍ കോട്ടമ്മല്‍ നാസറാണ് സംഭവം ദിവസം ഷഹീദ് ബാവയെ യുവതിയുടെ വീട്ടിന് മുന്നില്‍ കൊണ്ടുവിട്ടത്. തുടര്‍ന്ന് ഇയാള്‍ വിളിച്ചറിയിച്ചതനുസരിച്ച് മറ്റുള്ളവര്‍ സംഘം ചേര്‍ന്നെത്തി ഷാഹിദിനെ കൊലപ്പെടുത്തുകയായിരുന്നു.