മന്‍മോഹന്‍സിങ്ങ് പതിനൊന്നും വാജ്‌പേയ് പന്ത്രണ്ടും പേഴ്‌സണല്‍ സ്റ്റാഫുകളെ വെച്ച് രാജ്യം ഭരിച്ചപ്പോള്‍ നരേന്ദ്രമോദി 64 പേഴ്‌സണല്‍ സ്റ്റാഫുകളുമായി ഭരിക്കുന്നു

single-img
8 October 2014

Modiതനിക്കു മുമമ്പ ഇന്ത്യ ഭരിച്ചവരെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണത്തില്‍ കടത്തി വെട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നേറുകയാണ്. 64 പേരുടെ വന്‍ സംഘമാണു മോദിയുടെ പേഴ്‌സണല്‍ സ്റ്റാഫിലുള്ളതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള വിവരങ്ങള്‍ പറയുന്നു.

ഇതില്‍ ഏഴു പ്രൈവറ്റ് സെക്രട്ടറിമാരും നാലു സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസര്‍മാരും ഒമ്പതു പേഴ്‌സണല്‍ അസിസ്റ്റന്റുമാരും 16 പ്യൂണ്‍മാരും ഉള്‍പ്പെടുന്നു.

മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിംഗിനു 11 പേരും വാജ്‌പേയിക്കു 12 പേരുമാണു പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നത്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നതു വെറും രണ്ടു പേര്‍ മാത്രമായിരുന്നു.