പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന കിടപ്പറ രംഗങ്ങളുടെ ചിത്രീകരണം എങ്ങനെയെന്ന് കാട്ടി ഹോളിവുഡ് സിനിമയുടെ പ്രചാരണം

single-img
8 October 2014

sex2സിനിമ പ്രചാരണത്തില്‍ വത്യസ്ത നീക്കവുമായി കിടപ്പറ രംഗത്തിന്റെ ചിത്രീകരണവുമായി രംഗത്തു വന്നിരിക്കുകയാണ്, നിര്‍മാണം പുരോഗമിക്കുന്ന പുതിയ ഹോളിവുഡ് ചിത്രം. പ്രേക്ഷകര്‍ കോരിത്തരിച്ചിരിക്കുന്ന കിടപ്പറ രംഗങ്ങളുടെ ചിത്രീകരണം എത്രത്തോളം കഷ്ടപ്പാടുകള്‍ നിറഞ്ഞതാണെന്ന് നവമാധ്യമങ്ങളിലൂടെ ഈ വീഡിയോ കാട്ടിത്തരികയാണ്.

ബ്രൂക്‌ലിന്‍ ഡെക്കറും പാട്രിക് വില്‍സണും അഭിനയിച്ച ‘സ്‌ട്രെച്’ എന്ന സിനിമയുടെ ചിത്രീകരണമാണ് പ്രചരണ വീഡിയോ ആയി പുറത്തു വന്നിട്ടുള്ളത്. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ബ്രൂക്‌ലിന്‍ ഡെക്കറും പാട്രിക് വില്‍സണും തമ്മിലുള്ള കിടപ്പറ രംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്. സംവിധായകന്‍ ജോ കാര്‍ണാന്റെ നിര്‍ദേശങ്ങളനുസരിച്ചാണ് രംഗത്തിന്റെ ചിത്രീകരണമെന്നും വീഡിയോയില്‍ കാണാന്‍ സാധിക്കും.

വീഡിയോയില്‍ ബ്രൂക്‌ലിന്റെ മുകളില്‍ കിടക്കുന്ന പാട്രികിനെയാണ് വീഡിയോയുടെ ആരംഭത്തില്‍ കാണാന്‍ സാധിക്കുന്നത്. പിന്നണി പ്രവര്‍ത്തകരുടെ ശബ്ദകോലാഹലങ്ങളും കേള്‍ക്കാം.