എക്കാലത്തെയും ഹിറ്റ് ചിത്രമായ ദില്‍വാലെയുടെ പ്രദര്‍ശനം മുംബൈയിലെ മറാത്ത മന്ദിറില്‍ തുടരും

single-img
8 October 2014

Dilwaleതാനും സംവിധായകന്‍ ആദിത്യ ചോപ്രയും ആഗ്രഹിക്കുന്നിടത്തോളം കാലം മുംബൈയിലെ മറാത്താ മന്ദിറില്‍ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗേയുടെ പ്രദര്‍ശനം തുടരുമെന്ന് തിയ്യേറ്റര്‍ എം.ഡി മനോജ് ദേശായി. ചിത്രത്തിന്റെ പ്രദര്‍ശനം വരുന്ന ഡിസംബറില്‍ നിര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

മറാത്താ മന്ദിറിലെ 11.30നുള്ള മോണിംഗ് ഷോയില്‍ ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ ആണു പ്രദര്‍ശിപ്പിക്കുന്നത്. ഡിസംബറോടെ ചിത്രത്തിന്റെ പ്രദര്‍ശനം 1000 ആഴ്ച്ചകള്‍ പൂര്‍ത്തിയാക്കും. എന്നാല്‍ അടുത്തിടെ ചിത്രത്തിന്റെ കളക്ഷനില്‍ ഇടിവുണ്ടായിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേഗേയുടെ പ്രദര്‍ശനം നിര്‍ത്തുന്നതെന്നായിരുന്നു നേരത്തെ വാര്‍ത്ത വന്നിരുന്നത്. അതിനിടെയാണ് ആരാധകര്‍ക്ക് ആശ്വാസമായി പ്രദര്‍ശനം തുടരുമെന്ന വാര്‍ത്ത വന്നിരിക്കുന്നത്.